താമരശ്ശേരി: താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനെതിരെ വ്യാജആരോപണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ നിയമനടപടികളുമായി രൂപത രംഗത്ത്.
ദുരുദ്ദേശപരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളിലൂടെ വ്യക്തിഹത്യ നടത്തക്കവിധത്തിലാണ് ചിലവ്യക്തികള്‍ ബിഷപ്പിനെതിരെ സോഷ്യല്‍മീഡിയായിലൂടെ പ്രചരണങ്ങള്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി രൂപത മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്.
കുപ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും കപടവാര്‍ത്തകള്‍ക്കെതിരെ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും ഇത് സംബന്ധിച്ച പത്രക്കുറിപ്പില്‍ താമരശ്ശേരി രൂപത പിആര്‍ ഒ മാരായ ഫാ. മാത്യു കൊല്ലംപറമ്പില്‍, ഫാ. ജോസഫ് കളരിക്കല്‍, പ്രഫ. ചാക്കോ കാളാംപറമ്പില്‍ എന്നിവര്‍ അറിയിച്ചു.