കാഡുന: സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അക്രമികള്‍ കൊലപെടുത്തിയ സെമിനാരിവിദ്യാര്‍ത്ഥി മൈക്കല്‍ നാഡിക്ക് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും മേലധികാരികളും കണ്ണീരോടെ വില നല്കി.
ശവസംസ്‌കാരചടങ്ങുകള്‍ക്ക് ബിഷപ് മാത്യു ഹാസന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൈജീരിയായിലെ മതപീഡനം അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ഈ മരണം വളരെ നിര്‍ണ്ണായകമായിരിക്കുന്നുവെന്ന് അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
മകന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മൈക്കലിന്റെ അമ്മ പ്രതികരിച്ചരീതി തന്നെ ഒരുപാട് സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു. അമ്മ എന്നെ നോക്കി കണ്ണീരോടെ ഇങ്ങനെയാണ് പറഞ്ഞത്, എന്റെ കര്‍ത്താവേ നീയെന്നോട് പറഞ്ഞത് മൈക്കല്‍ ജീവിക്കും എന്നാണല്ലോ . എന്നിട്ട്.. അവന്‍ നിശ്ചയമായും മരണമടഞ്ഞോ. എനിക്ക് ആ നിമിഷങ്ങളില്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. അടുത്ത നിമിഷം മൈക്കലിന്റെ അമ്മ പറഞ്ഞു, എന്റെ കര്‍ത്താവേ മൈക്കല്‍ പൂര്‍ണ്ണ ഹൃദയത്തോടും ശരീരത്തോടും കൂടിയാണല്ലോ സെമിനാരിയില്‍ ചേര്‍ന്നത്.
മൈക്കലിന്റെ മരണം തങ്ങളെ സംബന്ധിച്ചിടത്തോളം തീരുമാനമെടുക്കുന്ന നിമിഷമാണെന്നും ബിഷപ് പറഞ്ഞു. വെളിച്ചത്തില്‍ നിന്ന ഇരുട്ടിനെ നീക്കുന്ന സമയമാണ് ഇത്. തിന്മയില്‍ നിന്ന് നന്മയെയും.
ജനുവരി എട്ടിന് രാത്രി പത്തു മുപ്പതിനാണ് നാലു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മൈക്കലിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്, ഫിലോസഫി വിദ്യാര്‍ത്ഥികളായ നാലുപേരില്‍ മൂന്നുപേരെയും വിട്ടയച്ചു. മൈക്കല്‍ മാത്രം കൊല്ലപ്പെടുകയായിരുന്നു.