ചൈനയ്ക്കായി സര്‍വ്വമതപ്രാര്‍ത്ഥന

കൊളംബോ: കൊറോണ രോഗബാധയെതുടര്‍ന്ന് ഭീകരാവസ്ഥയില്‍ കഴിഞ്ഞു കൂടുന്ന ചൈനയിലെ ജനങ്ങള്‍ക്കുവേണ്ടി സര്‍വ്വമതപ്രാര്‍ത്ഥന.

ചൈനയെ ബാധിച്ചിരിക്കുന്ന ഈ ഭീകരാവസ്ഥയില്‍ നിന്ന് എത്രയും പെട്ടെന്ന് മോചനം പ്രാപിക്കുന്നതിനായി വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് പ്രത്യേക ദിവ്യബലി അര്‍പ്പിച്ചു. ചൈനീസ് അംബാസിഡറും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

കൊളംബോയിലെ ദേവദഗഹ പള്ളിയില്‍ മുസ്ലീങ്ങളും ചൈനയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കൊറോണ വൈറസ് ബാധിതരോടും ഇരകളോടും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബുദ്ധമത ചടങ്ങുകളും നടന്നു.

ശ്രീലങ്കയില്‍ നിന്നും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates