ജലദോഷം; രണ്ടാം ദിവസവും പാപ്പ പരിപാടികള്‍ റദ്ദാക്കി


വത്തിക്കാന്‍ സിറ്റി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രോഗ്രാമുകള്‍ റദ്ദ് ചെയ്തു. കലശലായ ജലദോഷബാധയെ തുടര്‍ന്നാണ് ഇതെന്ന് സംശയിക്കുന്നു.

ഔദ്യോഗികമായ പൊതുദര്‍ശനപരിപാടികളാണ് ഇപ്രകാരം റദ്ദ് ചെയ്തിരിക്കുന്നത്. എന്നാല്‍ പാപ്പ പതിവുപോലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവെന്നും പ്ലാന്‍ ചെയ്തതുപോലെ സ്വകാര്യചടങ്ങുകള്‍ നടത്തിയെന്നും വത്തിക്കാന്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴും മാര്‍പാപ്പയ്ക്ക് എന്താണ് അസുഖമെന്നതിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരണം നല്കിയിട്ടില്ല.

വിഭൂതിബുധനാഴ്ച മുതല്‍ പാപ്പയ്ക്ക് ജലദോഷം അനുഭവപ്പെട്ടിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates