Tuesday, July 1, 2025
spot_img
More

    മുസ്ലീമിന്റെ കിണറ്റില്‍ നിന്ന് വെള്ളം കോരി കുളിച്ചതിന് 22 കാരനായ ക്രൈസ്തവനെ മര്‍ദ്ദിച്ചുകൊന്നു


    ലാഹോര്‍: മുസ്ലീമിന്റെ കിണറ്റില്‍ നിന്ന് വെള്ളംകോരി കുളിച്ചതിന്റെ പേരില്‍ സ്ഥലമുടമയും സംഘവും ചേര്‍ന്ന് ക്രൈസ്തവ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി. പരിക്കുകളോടെ ആശുപത്രിയില്‍പ്രവേശിപ്പിച്ച യുവാവ് പിന്നീട് മരണമടഞ്ഞു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.

    സലീം മസിഹ എന്ന 22 കാരനാണ് ദാരുണ്യമായ അന്ത്യം ഉണ്ടായത്. സ്ഥലം ഉടമയും നാലു പേരടങ്ങുന്ന സംഘവും സലീമിനെ ക്രൂരമായി മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ലാഹോറിലെ ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു സലീമിന്റെ അന്ത്യം.

    എന്റെ മകനെ ക്രിസ്ത്യാനിയായതിന്റെ പേരില്‍ കൊന്നതാണ്. അവരെ ശിക്ഷിക്കണം. സലീമിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

    ഓപ്പന്‍ ഡോര്‍സിന്റെ അഭിപ്രായപ്രകാരം ക്രൈസ്തവ മതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!