Friday, January 3, 2025
spot_img
More

    ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചിട്ടും കുര്‍ബാന റദ്ദാക്കാന്‍ കെന്റുക്കി അതിരൂപത തയ്യാറല്ല

    ലൂയിസ് വില്ലി: കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് വിശുദ്ധ കുര്‍ബാനകള്‍ റദ്ദാക്കണമെന്ന കെന്റുക്കി ഗവര്‍ണര്‍ ആന്‍ഡി ബെസ്ഹിയറിന്റെ അഭ്യര്‍ത്ഥന രൂപത നിരസിച്ചു. കോവിഡ് 19 സ്‌റ്റേറ്റില്‍ എട്ടുപേര്‍ക്ക് ബാധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ വ്യാപനം തടയാന്‍ വേണ്ടി പള്ളികളിലെ തിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചത്. ആരോഗ്യവകുപ്പുമായി എല്ലാവിധ സഹകണങ്ങളും വാഗ്ദാനം ചെയ്യുകയും രോഗം വ്യാപിക്കുന്നതില്‍ പ്രതിരോധന നടപടികള്‍സ്വീകരിക്കുകയും ചെയ്യാന്‍ തയ്യാറാണെങ്കിലും വിശുദ്ധ കുര്‍ബാനകള്‍ റദ്ദ് ചെയ്യില്ലെന്ന് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

    ഞായറാഴ്ച കുര്‍ബാനകള്‍ സഭാത്മകജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ്. ഏറെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിലും സഭാത്മകമായ കൂട്ടായ്മകള്‍ വിശ്വാസികളെ സന്തോഷിപ്പിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന് സമര്‍പ്പിക്കാനുള്ള അവസരമാണ് അവ. സഹനങ്ങള്‍ ഒരിക്കലും ദൈവത്തില്‍ നിന്ന് നമ്മെ അകറ്റുന്നില്ല. രോഗികളോ വൃദ്ധരോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടതില്ല. ആര്‍ച്ച് ബിഷപ് പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!