സംസ്‌കാര ചടങ്ങില്‍ കൂടുതല്‍ ആളുകളെത്തിയതിന് വൈദികനെ അറസ്റ്റ് ചെയ്തു

അടൂര്‍: കോവിഡ് 19 ന്റെ മുന്‍കരുതല്‍ നിര്‍ദ്ദേശം മറികടന്നു സംസ്‌കാരച്ചടങ്ങുകള്‍ക്ക് കൂടുതല്‍ ആളുകളെത്തിയതിന്റെ പേരില്‍ വൈദിനനുള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തുവയൂര്‍ തെക്ക് സെന്റ് പീറ്റേഴ്‌സ് പള്ളിയിലാണ് സംഭവം. സെമിത്തേരിയില്‍ നടന്ന സംസ്‌കാരചടങ്ങുകളില്‍ അമ്പതോളം പേര്‍ പങ്കെടുത്തതാണ് അറസ്റ്റിന് വഴി തെളിച്ചത്.

പൊതുസുരക്ഷയ്ക്ക് വിരുദ്ധമായി പൊതുജന സമ്പര്‍ക്കം നടത്തിയെന്ന പേരിലാണ് വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates