കോവിഡ്; അമേരിക്കക്കാരുടെ വിശ്വാസം വര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ട്

ഡെന്‍വര്‍: കോവിഡ് വ്യാപനത്തെതുടര്‍ന്ന് തങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി അമേരിക്കക്കാര്‍.

വിശ്വാസികളായ അമേരിക്കക്കാര്‍ പറയുന്നത് തങ്ങളുടെ വിശ്വാസത്തില്‍ വര്‍ദ്ധനവുണ്ടായിയെന്നാണ്. തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുകയും പ്രാര്‍ത്ഥനാശുശ്രൂഷകളില്‍ പങ്കെടുക്കുകയും ചെയ്ത അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം മതം അവര്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. പ്യൂ റിസേര്‍ച്ച് സെന്ററാണ് പഠനം പ്രസിദ്ധീകരിച്ചത്.

24 ശതമാനം അമേരിക്കക്കാര്‍ പറയുന്നത് അവരുടെ വിശ്വാസം കൂടുതല്‍ ശക്തമായി എന്നാണ്. ഇതില്‍ 35 ശതമാനവും ക്രൈസ്തവരാണ്. 27 ശതമാനം കത്തോലിക്കര്‍ പറയുന്നത് അവരുടെ വിശ്വാസം വര്‍ദ്ധിച്ചുവെന്നാണ്. 35 ശതമാനം തങ്ങളുടെ വിശ്വാസത്തില്‍ മാറ്റം വന്നതായി പറയുന്നില്ല. എന്നാല്‍ രണ്ടുശതമാനത്തിന് വിശ്വാസം ദുര്‍ബലമായി.

ഏഴുശതമാനം പറയുന്നത് അവരൊരിക്കലും മതാത്മകമായ ജീവിതം നയിക്കാത്തവരായിരുന്നുവെന്നും അതുകൊണ്ട് അവര്‍ക്ക് മാറ്റമൊന്നും സംഭവിച്ചില്ല എന്നുമാണ്. 42 ശതമാനം ഇവാഞ്ചലിക്കല്‍സ് പറയുന്നത് അവരുടെ വിശ്വാസം ശക്തിപ്പെട്ടുവെന്നാണ്. ലിംഗാടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ തോത് ഇപ്രകാരമാണ്. 30 ശതമാനം സ്ത്രീകള്‍ തങ്ങളുടെ വിശ്വാസം വര്‍ദ്ധിച്ചുവെന്ന് പറയുമ്പോള്‍ 46 ശതമാനത്തിന് മാറ്റമൊന്നും സംഭവിച്ചില്ല.

21 ശതമാനം സ്ത്രീകള്‍ ഒരിക്കലും വിശ്വാസികളാ.യിരുന്നുമില്ല. പതിനെട്ട് ശതമാനം പുരുഷന്മാരില്‍ വിശ്വാസം വര്‍ദ്ധിക്കാന്‍ കോവിഡ് വ്യാപനം കാരണമായി.48 ശതമാനത്തിന് വിശ്വാസത്തില്‍ മാറ്റം സംഭവിച്ചില്ല. 32 ശതമാനം വിശ്വാസികളായിരുന്നില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates