റോം: വിശ്വാസികളുടെ കുമ്പസാരം കേള്‍ക്കുന്നതും അവര്‍ക്ക് ദിവ്യകാരുണ്യം നല്കുന്നതും ദിവ്യബലി അര്‍പ്പിക്കുന്നതും വൈദികന്റെ അവകാശമാണെന്നും അതൊരാള്‍ക്കും നിര്‍ത്തലാക്കാന്‍ അവകാശമില്ലെന്നും കര്‍ദിനാള്‍ റോബര്‍ട്ട് സാറ. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ വര്‍ഷിപ്പ് ആന്റ് സേക്രമെന്റ്‌സ് തലവനാണ് ഇദ്ദേഹം.
കോവിഡ് വ്യാപനത്തിനെതിരെയുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ പൊതുകുര്‍ബാനകള്‍ നിര്‍ത്തലാക്കിയെങ്കിലും കുമ്പസാരിപ്പിക്കാനും ദിവ്യകാരുണ്യം നല്കാനുമുള്ള വൈദികനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല. വിശുദ്ധ കുര്‍ബാന ദൈവത്തിന്റെ സമ്മാനമാണ്. കര്‍ത്താവ് ഒരു വ്യക്തിയാണ്. ആദരവോടെ വേണം വിശുദ്ധ കുര്‍ബാനയെ സ്വീകരിക്കേണ്ടത്. മാര്‍ക്കറ്റില്‍ നില്ക്കുന്നതുപോലെ നാം വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കരുത്.
വിശുദ്ധ കുര്ബാന കൈകളില്‍ വേണോ നാവില്‍ വേണോ സ്വീകരിക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസപരമായ പല കാര്യങ്ങളും ജര്‍മ്മനിയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അതൊരിക്കലും മറ്റുള്ളവര്‍ അനുകരിക്കേണ്ട കാര്യമില്ല. കര്‍ദിനാള്‍ സാറ ഓര്‍മ്മിപ്പിച്ചു.