Sunday, December 22, 2024
spot_img
More

    പാക്കിസ്ഥാനില്‍ സുവിശേഷപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, ദേവാലയം ആക്രമിച്ചു

    ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ക്ക് കോവിഡ് കാലത്തും രക്ഷയില്ല. ലോകം മുഴുവന്‍ ദുരിതങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്തും അവര്‍ക്ക് നേരെ മതപീഡനം രൂക്ഷമാകുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പാക്കിസ്ഥാനില്‍ സുവിശേഷപ്രവര്‍ത്തകന്‍ മര്‍ദ്ദിക്കപ്പെട്ടതും ദേവാലയം ആക്രമിക്കപ്പെട്ടതും.

    പഞ്ചാബ് പ്രോവിന്‍സിലെ ഷേക്ക് പുര ജില്ലയില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരി്ക്കുന്നത്. ലോക് ഡൗണിനെ തുടര്‍ന്ന് ദേവാലയം അടഞ്ഞുകിടക്കുകയായിരുന്നു.ആരാധനകള്‍ നടക്കുന്നുമുണ്ടായിരുന്നില്ല. ഈ അവസരമാണ് മുസ്ലീം തീവ്രവാദികള്‍ വിനിയോഗിച്ചത്.

    ദേവാലയത്തിന്റെ ഭിത്തി, ഗെയ്റ്റ് എന്നിവയാണ് തകര്‍ക്കപ്പെട്ടത്. കുരിശു, സെമി്‌ത്തേരി എന്നിവയുടെ നേര്‍ക്കും ആക്രമണമുണ്ടായി. സുവിശേഷപ്രവര്‍ത്തകനായ സാമുവല്‍ ബാര്‍ക്കറ്റാണ് ആക്രമിക്കപ്പെട്ടത്. തന്റെ തന്നെ അയല്‍വാസിയായ മുസ്ലീമാണ് ആക്രമണത്തിന് നേതൃത്വം നല്കിയതെന്ന് സാമുവല്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവിധതരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ എന്ന് ഓപ്പണ്‍ ഡോര്‍സ് അഭിപ്രായപ്പെടുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!