വത്തിക്കാന്‍സിറ്റി: കോവിഡ് യുദ്ധഭൂമിയില്‍ നിസ്വാര്‍ത്ഥമായി സേവനം കാഴ്ച വച്ച മെഡിക്കല്‍ രംഗത്തെ ഡോക്ടഴേസ്, നേഴ്‌സുമാര്‍, മറ്റ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് സൗജന്യമായി വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ അവസരം. അവരുടെ പ്രവര്‍ത്തനങ്ങളോടുള്ള ആദരസൂചകമായിട്ടാണ് ഇത്.
ജൂണ്‍ എട്ടു മുതല്‍ 13 വരെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പൊന്തിഫിക്കല്‍ വില്ല, ഗാര്‍ഡന്‍, കാസ്റ്റല്‍ഗൊണ്ടാല്‍ഫോ എന്നിവ രണ്ടാഴ്ചത്തേക്ക് സൗജന്യമായി സന്ദര്‍ശിക്കാമെന്ന് വത്തിക്കാന്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംങ് ആവശ്യമാണ്. സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഇത്.