ബെനിന്‍: നൈജീരിയായില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 22 കാരിയും ബെനിലെ യൂണിവേഴ്സ്റ്റിയില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനിയുമായ വാലിയ വേറയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. അര്‍ദ്ധനഗ്നയായി രക്തത്തില്‍ കുളിച്ച് കുളത്തിന്റെ സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ചര്‍ച്ച ്ക്വയറിലെ അംഗമായിരുന്ന പെണ്‍കുട്ടിയുടെ ആഗ്രഹം ഒരു സുവിശേഷപ്രഘോഷകയാകണം എന്നതായിരുന്നു. സംഭവവുമായി ബന്ധമുള്ളതെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നൈജീരിയായില്‍ സ്ത്രീകളെയും കൊച്ചുപെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇസ്ലാമികതീവ്രവാദികളും ഫുലാനികളും ക്രിമിനല്‍സംഘങ്ങളുമാണ് ഇതിന് പിന്നിലുള്ളത്.
2014 ലെ യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് കണ്ടെത്തിയത് നാലില്‍ ഒരു പെണ്‍കുട്ടി എന്ന കണക്കില്‍ നൈജീരിയായില്‍ ലൈംഗികപീഡനത്തിന് ഇരയാകുന്നുണ്ട് എന്നാണ്. ഇത്കൂടാതെ ക്രൈസ്തവര്‍ വിവിധ കാരണങ്ങളാല്‍ നൈജീരിയായില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ് ഈ സംഭവത്തിന് ഒരാഴ്ച മുമ്പാണ് സുവിശേഷപ്രഘോഷകനായ ഇമ്മാനുവലും ഭാര്യ ജൂലിയാനയും കൃഷിയിടത്തില്‍ കൊല്ലപ്പെട്ടത്. ക്രൈസ്തവ മതപീഡനങ്ങളുടെ ലിസ്റ്റില്‍ 12 ാം സ്ഥാനത്താണ് നൈജീരിയ.