വാഷിംങ്ടണ്‍: ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെക്കുറിച്ച് പഠിക്കാന്‍ വരുന്ന വിദേശ പ്രതിനിധികള്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചതായി വാര്‍ത്തകള്‍. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ വരുന്ന അമേരിക്കയില്‍ നിന്നുള്ള പ്രതിനിധികള്‍ക്കാണ് വിസ നിഷേധിച്ചത്.
യൂനൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡമാണ് ഇന്ത്യയിലെ ക്രൈസ്തവരും മറ്റ് മതന്യൂനപക്ഷങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയുക്തരായിരുന്നത്. നോര്‍ത്ത് കൊറിയ , ചൈന എന്നിവിടങ്ങളിലെയും മതപീഡനങ്ങളും ഇവര്‍ അപഗ്രഥനവിധേയമാക്കുന്നുണ്ട്.
മതവിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇന്ത്യയിലെ ക്രൈസ്തവര്‍ അടുത്തയിടെയായി കൂടുതലായി വിധേയരായിക്കൊണ്ടിരിക്കുകയാണ്. ബാംഗളൂരില്‍ ക്രിസ്തുവിന്റെ ഭീമാകാരമായ രൂപം സ്ഥാപിക്കുന്നതിനെതിരെ ഹൈന്ദവര്‍ പ്രതിഷേധവുമായി ജനുവരിയില്‍ രംഗത്തെത്തിയിരുന്നു. ഹൈന്ദവദൈവമാണ് അവിടെയുള്ളതെന്ന നിലപാടായിരുന്നു ചില ഹൈന്ദവതീവ്രവാദസംഘടനകളുടേത്.
2008ല്‍ തന്നെ കര്‍ണ്ണാടകയില്‍ ക്രൈസ്തവരുടെ വീടുകളും സ്‌കൂളുകളും ദേവാലയങ്ങളും കേന്ദ്രീകരിച്ച് നിരവധിയായ അക്രമങ്ങള്‍ അരങ്ങേറുകയുണ്ടായി.