Sunday, December 22, 2024
spot_img
More

    ബ്രദർ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ശുശ്രൂകളെക്കുറിച്ച് ഫാ.സേവ്യർഖാൻ വട്ടായിൽ പങ്കുവെയ്ക്കുന്നു.

    പ്രിയപ്പെട്ട സഹോദരങ്ങളെ, അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിൽ നിന്നും നിങ്ങൾക്കെല്ലാവർക്കും പ്രാർത്ഥനകളും ആശംസകളും. ബഹു. ബ്രദർ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കർത്താവിന്റെ എളിയ ദാസൻ രണ്ടാം വത്തിക്കാൻ കൗൺസിലിനെ ആസ്പദമാക്കിയും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തെ ആസ്പദമാക്കിയും ഒരു പഠന പരമ്പര തയ്യാറാക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടത് ഈ അടുത്ത ദിവസങ്ങളിലാണ്. അദേഹം എന്റെയൊരു സുഹൃത്താണ്, ദൈവരാജ്യ വേലയിൽ ഒരു സഹയാത്രികനാണ്. ഇത് വളരെ വലിയ ഒരു സംരഭമാണ്. സഭയുടെ പ്രബോധനങ്ങളെ പഠിക്കുക എന്നത് സഭയുടെ ഹൃദയംഗമമായ ആഗ്രഹമാണ്. യുവജന മതബോധന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ബനഡിക്ട്റ്റ് 16-ാമൻ മാർപാപ്പ പറയുന്നതിങ്ങനെയാണ്  ” അതുകൊണ്ട് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു; ഈ മതബോധന ഗ്രന്ഥം പഠിക്കുക അത് എന്റെ ഹൃദയംഗമമായ ആഗ്രഹമാണ്, സഭയുടെ തന്നെ  ഹൃദയംഗമമായ    ആഗ്രഹമാണ്. സത്യവിശ്വാസത്തെ കറ കളഞ്ഞ വിധം തെറ്റുകൂടാതെ പഠിക്കുക, പഠിപ്പിക്കുക. അതിനു വേണ്ടി സഭ എല്ലാ മക്കളെയും ക്ഷണിക്കുകയാണ്.”

                സഭയുടെ ഉത്തമ സന്താനങ്ങൾ സഭയെയും , സത്യവിശ്വാസത്തെയും അറിയണം. അതുകൊണ്ട് മാർപാപ്പ തുടരുകയണ്; “ഞാൻ നിങ്ങളോടപേക്ഷിക്കുകയാണ് , ഈ മതബോധന ഗ്രന്ഥം ആവേശത്തോടും സ്ഥിരോത്സാഹത്തോടുംകൂടെ പഠിക്കുക. നിങ്ങളുടെ സമയം ഇതിനായി ബലിയർപ്പിക്കുക. നിങ്ങളുടെ മുറിയുടെ പ്രശാന്തതയിൽ ഇതു പഠിക്കുക. ഒരു സുഹൃത്തിനോടൊപ്പം ഇതു വായിക്കുക. പഠന സംഘങ്ങളും നെറ്റുവർക്കകളും രൂപപ്പെടുത്തുക. ഇന്റെർനെറ്റിൽ പരസ്പരം പങ്കുവെ യ്ക്കുക. എല്ലാ വിധത്തിലും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പരസ്പരം പറയുക.” ഇതു സഭ, പ്രത്യേകിച്ച് മാർപാപ്പമാർ വ്യക്തമായി ദൈവമക്കളെ ഉത്ബോധിപ്പിച്ചിട്ടുണ്ട്. ഇത് ഇങ്ങനെ പഠിക്കുകയും, പഠിപ്പിക്കുകയും എന്നുള്ളത് വലിയ ഒരു കാര്യമാണ് .

    വീണ്ടും മാർപാപ്പ അതിനെക്കുറിച്ച് തുടരുന്നതിപ്രകാരമാണ്, “നിങ്ങൾ എന്തു വിശ്വസിക്കന്നുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഒരു ഐ.ടി  സ്പെഷ്യലിസ്റ്റ് കമ്പ്യൂട്ടറിന്റെ ആന്തരീക പ്രവർത്തനങ്ങൾ അറിയുന്നതുപോലുള്ള കൃത്യതയോടെ നിങ്ങളുടെ വിശ്വാസം നിങ്ങളറിയണം. ഒരു നല്ല സംഗീതജ്ഞനുപയോഗിക്കുന്ന സംഗീത ഉപകരണം അയാൾ അറിയുന്നതു പോലെ നിങ്ങൾ അതിനെ മനസിലാക്കണം. അതെ, നിങ്ങൾ നിങ്ങളുട മാതാപിതാക്കളുടെ തലമുറകളെക്കാൾ കൂടുതൽ ആഴത്തിൽ വിശ്വാസത്തിൽ വേരുറച്ചവരാകണം. ഈ കാലഘട്ടത്തിന്റെ വെല്ലുവിളകളും പ്രലോഭനങ്ങളും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിവുണ്ടാകേണ്ടതിനാണിത്.”  നാം ജീവിക്കുന്ന കാലഘട്ടം സങ്കീർണ്ണമാണ്. ഈ സങ്കീർണ്ണ കാലഘട്ടത്തിൽ യേശു ക്രിസ്തുവിനെയും ,  യേശു ക്രിസ്തുവിന്റെ സഭയെയും തെറ്റിദ്ധരിക്കാതിരിക്കാനും യേശു ക്രിസ്തുവിലും യേശു ക്രിസ്തുവിന്റെ സഭയിലും ഉറച്ച് നിൽക്കാനും മറ്റുള്ളവരെ ഉറപ്പിച്ച് നിർത്താനും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ തെറ്റ് കൂടാതെ പഠിക്കണം. അതിന് നമ്മൾ എല്ലാവരും കൈകോർക്കണം. 

                 ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ ഈ ഒരു പുതിയ ഇനീസിയേഷൻ, ഇതു വലിയ ഒരു കാര്യമാണ്. കർത്താവിന്റെ അനുഗ്രഹം നിങ്ങൾ എല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ. ഇത് പതിനായിരങ്ങൾക്ക് അനുഗ്രഹമായി തീരട്ടെ. ഈശോയുടെ നാമത്തിൽ അനുഗ്രഹിക്കുന്നു. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ.
    എന്റെ സ്നേഹിതനായ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നു. ആമ്മേൻ.

    മുഴുവൻ പ്രഭാഷണം കേൾക്കുന്നതിനായി  ചുവടെ നൽകുന്ന ലിങ്ക് കാണുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!