ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച മാര്‍ ജോസഫ് പവ്വത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ചങ്ങനാശ്ശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച മാര്‍ ജോസഫ് പവ്വത്തില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.

മാര്‍ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക പ്രീസ്റ്റ് വാര്‍ഡ്, ഡോ. ജോര്‍ജ് പടനിലം മള്‍ട്ടി സ്‌പെഷ്യാലിറ്റി ഒപി, ട്രാന്‍സ്പ്ലാന്റ് സര്‍ജറി സൗകര്യത്തോടുകൂടിയ എട്ട് ഓപ്പറേഷന്‍ തീയറ്ററുകള്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി ഡയാലിസിസ് സെന്റര്‍, നെഫ്രോ ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് ഇന്റെന്‍സീവ് കെയര്‍ യൂണിറ്റ്, സെന്‍ട്രല്‍ സ്റ്റൈറല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ ഉള്‍പ്പെട്ട ബ്ലോക്കാണ് നാടിന് സമര്‍പ്പിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം ഒഴിവാക്കിയായിരുന്നു ഉദ്ഘാടനം നടന്നത്.

ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. തോമസ് മംഗലത്ത്, അസി. ഡയറക്ടര്‍ ഫാ. ജെയിംസ് പി കുന്നത്ത്, ഫാതോമസ് പുതിയിടം,ഫാ.സിബി കൈതാരന്‍ എന്നിവര്‍ പങ്കെടുത്തു.

ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് 1953 ഒക്‌ടോബര്‍ രണ്ടിനാണ് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ആശീര്‍വദിച്ചു ജനങ്ങള്‍ക്കായി നല്കിയത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates