Wednesday, February 5, 2025
spot_img
More

    ക്രിസ്തു ദൈവമാണെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം പോരാ വിശ്വസിക്കുകയും ചെയ്താല്‍ മാത്രമേ രക്ഷ പ്രാപിക്കാന്‍ കഴിയൂ: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: രക്ഷപ്രാപിക്കണമെങ്കില്‍ വിശ്വാസം കൂടിയേ തീരുവെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. വിശ്വസിക്കുന്നവന് നിത്യജീവനുണ്ട് ക്രിസ്തു നമുക്ക് നല്കിയിരിക്കുന്ന വാഗ്ദാനം നിത്യജീവനാണ്. ദൈവത്തില്‍ വിശ്വസിക്കുമ്പോഴാണ് നമുക്ക് നിത്യജീവന്‍ ലഭിക്കുന്നത്.
    സ്വന്തമായി ഒന്നുമില്ലാത്തവളായിരുന്നു പരിശുദ്ധ മറിയം. വിശ്വസിച്ചവള്‍ ഭാഗ്യവതിയെന്നാണല്ലോ മറിയത്തെ എലിസബത്ത് വിശേഷിപ്പിക്കുന്നത്. ക്രിസ്തു ദൈവമാണെന്ന് പിശാചും പ്രഖ്യാപിക്കുന്നുണ്ട്. ക്രിസ്തു ദൈവമാണെന്ന് അറിഞ്ഞാല്‍ മാത്രം പോരാ അവനില്‍ സമ്പൂര്‍ണ്ണമായി വിശ്വസിക്കുകയും വേണം. എങ്കില്‍ മാത്രമേ രക്ഷ പ്രാപിക്കാന്‍ കഴിയൂ.

    പിതാവായ ദൈവം അയച്ചവനില്‍ വിശ്വസിക്കുക എന്നതാണ് അവന്റെ പ്രവൃത്തികള്‍ ചെയ്യാന്‍ നമുക്ക് കരുത്ത് നല്കുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുക എന്നതാണ് രക്ഷപ്രാപിക്കാനുള്ള സുനിശ്ചിതമായ മാര്‍ഗ്ഗം. വിശ്വാസവര്‍ഷം പ്രമാണിച്ച് ബെനഡിക്ട് പതിനാറാമന്‍ പുറപ്പെടുവിച്ച അപ്പസ്‌തോലിക ലേഖനത്തിന്റെ പേര് വിശ്വാസത്തിന്റെ വാതില്‍ എന്നായിരുന്നു.നടപടിപുസ്തകത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശമുള്ളത്.

    പരിശുദ്ധാത്മാവിനെ നല്കിയതിലൂടെ നമുക്കോരോരുത്തര്‍ക്കും തന്റെ ശുശ്രൂഷ തുടരാനുള്ള ദൗത്യമാണ് നല്കിയിരിക്കുന്നത്.
    ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാനാണ് ക്രിസ്തു നമ്മോട് പറയുന്നത്. അനേകര്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതിന് സാധിക്കില്ല. വിനാശത്തിലേക്ക് നയിക്കുന്ന വാതില്‍ വിസ്ൃതതവും വിശാലവുമാണെന്നും അതിലെ അനേകര്‍ കടന്നുപോകുന്നുണ്ടെന്നും വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.വചനം പ്രഘോഷിക്കപ്പെടുന്നതുകൊണ്ട് മാത്രം രക്ഷപ്രാപിക്കണമെന്നില്ല.

    വിതയ്ക്കാരന്റെ ഉപമ അക്കാര്യമാണ് വ്യക്തമാക്കുന്നത്. ചിലത് വഴിയരികിലുംപാറപ്പുറത്തും വീണു. പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തോടുള്ള പ്രതികരണമാണ് നമ്മുടെ രക്ഷ ഉറപ്പുവരുത്തുന്നത്. നീതിമാന്‍ വിശ്വാസം വഴിയാണ് ജീവിക്കുന്നത്. ജീവിക്കുന്ന വിശ്വാസം സനേഹത്താല്‍ പ്രവര്‍ത്തനനിരതമാണ്. സ്‌നേഹം എന്ന് പറയുന്നത് വചനമാണ്, റൂഹായാണ്.
    പ്രവര്‍ത്തനിരതമല്ലാത്ത വിശ്വാസം ചത്തതാണ്. പ്രത്യാശയില്ലെങ്കില്‍ നാം ദൈവത്തോട് ഒന്നായിത്തീരുകയില്ല വിശ്വാസം ഉണ്ട് എന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ല. മറിയത്തെ പോലെ ദൈവത്തിന് ഏല്പിച്ചുകൊടുക്കുമ്പോള്‍ മാത്രമേ രക്ഷയുണ്ടാകുകയുള്ളൂ.

    വിശ്വാസത്തിന്റെ വഴിയിലൂടെ പ്രവേശിക്കാനും രക്ഷപ്രാപിക്കാനുമാണ് ക്രിസ്തു ആവശ്യപ്പെടുന്നത്. മനുഷ്യരുടെ പ്രീതിക്കുവേണ്ടി ക്രിസ്തുവിനെ ഏറ്റുപറയാതിരിക്കുമ്പോള്‍ നാം നിത്യജീവന്‍ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
    ക്രിസ്തുവിനോട് കൂടി ഒന്നായിരിക്കുമ്പോഴേ അവിടുത്തെ മഹത്വത്തില്‍ പങ്കുകാരാകാന്‍ നമുക്ക് കഴിയൂ. മാമ്മോദീസായിലൂടെയാണ് വിശ്വാസത്തിന്റെ വാതില്‍ നമുക്ക് തുറന്നുകിട്ടുന്നത്ു. വിശ്വാസത്തിന്റെ വാതില്‍ അടയ്ക്കപ്പെടുന്നത് നമ്മുടെ മരണത്തോടെയാണ്. അതിന് ശേഷം നമുക്ക് വാതില്‍ തുറക്കപ്പെടുകയില്ല.

    അതുകൊണ്ട് മരണശേഷം സ്വര്‍ഗ്ഗത്തിന്റെ വാതിലില്‍ മുട്ടിയാല്‍ പ്രയോജനമുണ്ടാവണമെന്നില്ല.
    തന്നെതന്നെ പരിത്യജിച്ച് കുരിശെടുത്ത പരിശുദ്ധ മറിയം നമുക്ക് ഇക്കാര്യത്തില്‍ മാതൃകയാകണം. സഭയുടെ ഏക പ്രത്യാശ കുരിശാണ്. ശ്ലീഹായുടെ കീഴിലാണ് നാം ഒരുമിച്ചുചേര്‍ക്കപ്പെടുന്നത്. മാര്‍ സ്രാമ്പിക്കല്‍പറഞ്ഞു.https://www.youtube.com/watch?v=daEZ4PdLCkw&feature=youtu.be

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!