പരിശുദ്ധ മറിയത്തോടുള്ള ഭക്തിയില്‍ ജീവിക്കുന്നവരാണ് നാം ഓരോരുത്തരും. അത്തരമൊരു ഭക്തി നന്നേ ചെറുപ്പം മുതല്‍ക്കേ നമ്മുടെ ഉള്ളില്‍ കടന്നുകൂടിയതാണ്. പെറ്റമ്മ വഴിയും പ്രിയപ്പെട്ടവര്‍ വഴിയും നമുക്ക് ലഭിച്ചതാണ് ആ മരിയ വണക്കം. എങ്കിലും മാതാവിനോടുളള ഭക്തിയില്‍ ജീവിച്ചാല്‍ എന്തെല്ലാമാണ് നമുക്കുള്ള അനുഗ്രഹങ്ങള്‍ എന്നതിനെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര അറിവില്ല. മരിയാനുകരണം പറയുന്നത് ഇപ്രകാരമാണ്:
ആകയാല്‍ മറിയത്തിന്റെ നേര്‍ക്ക് സവിശേഷമായ ഭക്തി പരിശീലിക്കുക. വളരെ വിശേഷമായ ആനുകൂല്യങ്ങളും അനുഗ്രഹങ്ങളും നമുക്ക് അതില്‍ നിന്ന് സിദ്ധിക്കും. മറിയത്തെ നിനച്ചപേക്ഷിക്കുക. വിജയം സുനിശ്ചിതമാണ്.മറിയത്തെ വണങ്ങുക, പരിപാവനമായ പരമാനന്ദം അതില്‍ തന്നെയുണ്ട്. മരിയഭക്തിയില്‍ നിന്ന് രണ്ടുഫലങ്ങളാണ് സിദ്ധിക്കുന്നത്. ഒന്നാമത് സുഖവും സുഭിക്ഷിതയുമുള്ളപ്പോള്‍ ദൈവത്തെ വിസ്മരിക്കാതെ അങ്ങേ സ്തുതിക്കുവാന്‍സാധിക്കും. രണ്ടാമത് ക്ലേശങ്ങളും അനര്‍ത്ഥങ്ങളും നേരിടുമ്പോള്‍ നിരാശപ്പെടാതെ എല്ലാം ക്ഷമയോടെ സഹിക്കാന്‍ ശേഷിയുണ്ടാകും.
അതെ, ജീവിതത്തിലെ സുഖങ്ങളിലും ദു:ഖങ്ങളിലും തളര്‍ന്നുംതകര്‍ന്നും പോകാതിരിക്കാന്‍ മരിയഭക്തി നമ്മെ സഹായിക്കും. ആയതിനാല്‍ നാം മരിയഭക്തി പ്രചരിപ്പിക്കുക. മരിയഭക്തിയില്‍ ജീവിക്കുക.
എന്റെ അമ്മേ എന്റെ ആശ്രയമേ എന്ന് നമുക്ക് കഴിയുന്നിടത്തോളം ചൊല്ലുകയും ചെയ്യാം. അമ്മ നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കട്ടെ.