കാലിഫോര്‍ണിയ: കാലിഫോര്‍ണിയാ നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ നിന്ന് വിശുദ്ധ ജൂനിപ്പെറോയുടെ രൂപങ്ങള്‍ മാറ്റുന്നു. സിറ്റികൗണ്‍സില്‍ വോട്ടിംങ് നടത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിശുദ്ധന്റെ രൂപത്തിന് നേര്‍ക്ക് നടന്നുവരുന്ന വ്യാപകമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരുനടപടി. 6-0 നാണ് കൗണ്‍സില്‍ വോട്ടെടുപ്പ് നടത്തിയത്. ഇതനുസരിച്ച് വിശുദ്ധന്റെ വെങ്കല പ്രതിമ കെട്ടിടത്തിന്റെ ഉള്ളിലേക്ക് മാറ്റി പ്രതിഷ്ഠിക്കും.
സാന്‍ ബെനവഞ്ചേര മിഷന് മൈനര്‍ ബസിലിക്ക പദവി നല്കാനുള്ള തീരുമാനം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച അതേ ദിവസം തന്നെയാണ് വിശുദ്ധന്റെ രൂപം മാറ്റാനുള്ള വോട്ടെടുപ്പും നടന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ വിശുദ്ധനാണ് ഈ മിഷന്‍ സ്ഥാപിച്ചത്.