വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് കൗണ്‍സിലറായി സലേഷ്യന്‍ കന്യാസ്ത്രീ സിസ്റ്റര്‍ അലെസാണ്ട്ര സ്‌മെറില്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണ് നിയമന കാലാവധി. വത്തിക്കാനിലെ നിയമങ്ങളുടെ വിപൂലീകരണം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ സഹായിക്കുക എന്നതാണ് സ്റ്റേറ്റ് കൗണ്‍സിലറുടെ ദൗത്യം. 1974 ല്‍ വാസ്റ്റോയിലാണ് സിസ്റ്ററുടെ ജനനം. ഡോട്ടേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍സ് സഭാംഗമാണ് സിസ്റ്റര്‍ അലെസാണ്ട്ര. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സിനഡില്‍ ഓഡിറ്ററായി സിസ്റ്റര്‍ പങ്കെടുത്തിരുന്നു.