കോവിഡ്: വാഴ്ത്തപ്പെട്ട പദപ്രഖ്യാപനങ്ങള്‍ മാറ്റിവച്ചു

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 21, നവംബര്‍ 22 തീയതികളില്‍ നടത്താനിരുന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപനങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ നീട്ടിവച്ചു. ബെനിഗ്നാ കാര്‍ഡോസോ, ഗ്വിസെപ്പി അംബ്രോസിലി എന്നിവരുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനങ്ങളാണ് ഈ സാഹചര്യത്തില്‍ മാറ്റിവച്ചത്.

എന്നാല്‍ നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക് ഗീവനിയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഒക്ടോബര്‍ 31 ന് തന്നെ നടക്കും. ഇത് രണ്ടാം തവണയാണ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വാഴ്ത്തപ്പെട്ട പദപ്രഖ്യാപനങ്ങള്‍ മാറ്റിവച്ചത്.

ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പ്രഖ്യാപനങ്ങള്‍ ജൂണിലേക്ക് മാറ്റിയിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates