വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി വളരെ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ജര്‍മ്മനി സന്ദര്‍ശനം കഴിഞ്ഞ് തിരികെയെത്തിയതു മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍. ഒരു തരം വൈറല്‍ ഇന്‍ഫെക്ഷനാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെ പിടികൂടിയിരിക്കുന്നതെന്ന് സംശയിക്കുന്നതായി എഴുത്തുകാരനായ പീറ്റര്‍ സീവാള്‍ഡിനെ ഉദ്ധരിച്ചുകൊണ്ട് ജര്‍മ്മന്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
96 കാരനായ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ് സിംങറിനെ കാണാനായി അടുത്തയിടെയാണ് ബെനഡിക്ട് പതിനാറാമന്‍ ബവേറിയായിലെത്തിയത്. അദ്ദേഹം തിരികെ വത്തിക്കാനിലെത്തിയതിന്റെ അടുത്ത ദിവസം തന്നെ സഹോദരന്‍ മരണമടയുകയും ചെയ്തിരുന്നു. പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് 93 വയസുണ്ട്.