കോലഞ്ചേരി: വിവാഹം, മാമ്മോദീസാ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും വിച്ഛേദിക്കാന്‍ യാക്കോബായ സഭ തീരുമാനമെടുത്തു. ഓര്‍ത്തഡോക്‌സ് സഭ കൂടി പങ്കെടുക്കുന്ന എക്യുമെനിക്കല്‍ സഭാ വേദികള്‍ ബഹിഷ്‌കരിക്കാനും യാക്കോബായ സഭ തീരുമാനമെടുത്തു. നിയമത്തിന്റെ പിന്‍ബലത്തില്‍ മറുവിഭാഗം പള്ളികള്‍ പിടിച്ചടുക്കുമ്പോള്‍ സഭയ്ക്ക് കണ്ടുനില്ക്കാനാകാത്തതിനാലാണ് ഓര്‍ത്തഡോക്‌സ് സഭയുമായുള്ളകൂദാശ ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. പുത്തന്‍കുരിശ് പാത്രിയാര്‍ക്ക സെന്ററില്‍ ചേര്‍ന്ന സൂനഹദോസിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുത്തത്.