താമരശ്ശേരി: മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ 11 ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പി്ക്കുന്ന ദിവ്യബലിയോടെ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും.
തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍്രഡൂസ് താഴത്ത് അനുസ്മരണ സന്ദേശം നല്കും. സമാപന ശുശ്രൂഷയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികനായിരിക്കും.