എനിക്ക് രാഷ്ട്രീയമി്‌ല്ലെന്നും ഞാന്‍ യേശുവിന്റെ സുവിശേഷത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. അടുത്തയിടെ അച്ചന്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അതിനുള്ള വിശദീകരണമായി നല്കിയ വീഡിയോയില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ടാണ് നേരിടേണ്ടത്. നമ്മുടെ ഉള്ളി ലുളള ചെറിയൊരു ആശയം പോലും രേഖപ്പെടുത്തേണ്ടതാണ്. തുറന്നുപറയേണ്ടതാണ്. എന്നാല്‍ ആശയത്തോടുള്ള സഭ്യമല്ലാത്ത പ്രതികരണങ്ങള്‍ ദൈവവചനലംഘനമാണ്.
വിമര്‍ശനങ്ങളെ താന്‍ അംഗീകരിക്കുന്നു. അസഭ്യഭാഷണം ശീലിക്കരുത്. അത്പാപകരമാണ്. 25 വര്‍ഷമായി ജനങ്ങളുടെയിടയില്‍ നിന്ന് വചനംപ്രസംഗിക്കുന്ന ആളാണ് ഞാന്‍. ആജനങ്ങളുടെ വേദനയാണ് ഞാന്‍ പ്രസംഗത്തില്‍ പങ്കുവച്ചത്. ഞാന്‍ ഒരു മതത്തിന്റെയും വിരുദ്ധനല്ല.
കര്‍ത്താവിന്റെ സഭയില്‍ ക്രിസ്തീയ കാര്യങ്ങള്‍ക്കുവേണ്ടി ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ക്ക് ചില പ്രത്യേക വിശേഷണങ്ങള്‍ നല്കി ചിത്രീകരിക്കുന്നതും ഏതെങ്കിലും രാഷ്ട്രീയപാര്‍്ട്ടിയുടെ അനുഭാവിയായി ചിത്രീകരിക്കുന്നതുമായ ഒരു തെറ്റായ പ്രവണത പൊതുവെ കണ്ടുവരാറുണ്ട്. പക്ഷേ ഞാന്‍ പങ്കുവച്ചത് എന്റെ ഹൃദയത്തിന്‌റെ വേദനയാണ് ഞാന്‍ പങ്കുവച്ച ആശയങ്ങളോട് സംസാരിക്കുക. പ്രതികരിക്കുക. അല്ലാതെ ബ്രാന്‍ഡ് ചെയ്യരുത്.
ബ്രാന്‍ഡ് ചെയ്യുക എന്നുവച്ചാല്‍ ഒരു ആടിനെ ആദ്യം പട്ടിയെന്ന് വിശേഷിപ്പി്ക്കുകയും പിന്നീട് ആ പട്ടിയെ പേപ്പട്ടിയാക്കി മാറ്റുകയും ഒടുവില്‍ തല്ലിക്കൊല്ലുകയും ചെയ്യുന്ന രീതിയാണ്. ഇന്ന് മാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള വര്‍ഗ്ഗീകരണങ്ങള്‍ നടക്കുന്നുണ്ട്. ആരോഗ്യപരമായി വിശകലനം ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരെ അംഗീകരിക്ക്ുന്നു ആദരിക്കുന്നു എന്നാല്‍ ആശയങ്ങളെ വര്‍ഗ്ഗീകരിക്കുകയും ബ്രാന്‍ഡ് ചെയ്യുകയും ചെയ്യുന്നവരെ ശക്തിയുക്തം എതിര്‍ക്കുന്നു, അപലപിക്കുന്നു.
ഞാന്‍ ഏതെങ്കിലുമൊരു രാഷ്ട്രീയപാര്‍ട്ടിയുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ വക്താവല്ല. എനിക്കൊരു രാഷ്ട്രീയത്തിന്റെയും ആവശ്യമില്ല. കാരണം യേശുക്രിസ്തുവിന് വേണ്ടി അവിടുത്തെ സുവിശേഷത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍. യേശുക്രിസ്തുവിന്റെ സഭയുടെ വേദന, ജനങ്ങളുടെ വേദന എന്റെ വേദനയാണ്. ആ വേദനയാണ് ഞാന്‍ പങ്കുവച്ചത്. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വീഡിയോയില്‍ പങ്കുവച്ചു.