വത്തിക്കാന്‍ സിറ്റി: കോവിഡ് സ്ഥിരീകരിച്ച കര്‍ദിനാള്‍ ടാഗ്ലെയുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് കോവിഡ് ടെസ്റ്റിന് വിധേയനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നെഗറ്റീവ് റിസള്‍ട്ട്. മാര്‍പാപ്പ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള പത്രക്കുറിപ്പ് അറിയിച്ചു.
സെപ്തംബര്‍ ഏഴിന് കോവിഡ് നെഗറ്റീവായിരുന്ന കര്‍ദിനാള്‍ ലൂയി ടാഗ്ലെയ്ക്ക് സെപ്തംബര്‍ 11 നാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഫിലിപ്പൈന്‍സില്‍ ഇപ്പോള്‍ അദ്ദേഹം ക്വാറന്റൈനില്‍ കഴിയുകയാണ്.
മൂന്നാം തവണയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ കോവിഡ് ടെസ്റ്റിന് വിധേയനാകുന്നത്.