Monday, December 23, 2024
spot_img
More

    കേരളത്തിലും കര്‍ണ്ണാടകത്തിലും ഐഎസ് ഭീകരസംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ വെളിപ്പെടുത്തല്‍

    ന്യൂഡല്‍ഹി: കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് ഭീകരസംഘടന പ്രവര്‍ത്തിക്കുന്നതായി വന്ന റിപ്പോര്‍ട്ടി്‌ന്റെ തുടര്‍ച്ചയെന്നോണം ആ വാര്‍ത്തയ്ക്ക് കൂടുതല്‍ സ്ഥീരികരണം നല്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും.

    കേരളം, കര്‍ണ്ണാടകം അടക്കം പതിനൊന്ന്‌സംസ്ഥാനങ്ങളിലാണ് ഐഎസ് സാന്നിധ്യമുള്ളതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചിരിക്കുന്നത്. കേരളത്തില്‍ ഐഎസ് വേരുറപ്പിക്കുന്നതായി ഐക്യരാഷ്ട്രസംഘടനയും നേരത്തെ അറിയിച്ചിരുന്നു.

    കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ പലരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഇതിനകം പലരും നിരീക്ഷിച്ചിട്ടുണ്ട്. മലയാളത്തില്‍ ക്രൈസ്തവരെ അപമാനിക്കുന്ന രീതിയില്‍ പുറത്തിറങ്ങുന്ന ഒട്ടുമിക്ക സിനിമകള്‍ക്കും പിന്നിലുള്ളത് ഒരു പ്രത്യേക മതവിശ്വാസത്തിന്റെ ആളുകളുമായി ബന്ധപ്പെട്ടുള്ള ഭീകരവാദസംഘടനകളാണെന്ന് പല ക്രൈസ്തവമേലധ്യക്ഷന്മാരും വചനപ്രഘോഷകരും അടുത്തയിടെ അഭിപ്രായപ്പെട്ടിരുന്നു.

    കേന്ദ്രമന്ത്രാലയത്തിന്റെ ഈ അറിയിപ്പ് കേരളജനതയ്ക്ക് നല്കിയിരിക്കുന്ന ആശങ്കകള്‍ ചെറുതൊന്നുമല്ല. ക്രൈസ്തവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഐഎസ് തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവപലായനത്തിനും കൂട്ടകുരുതികള്‍ക്കും കാരണക്കാരായിരിക്കുന്നത് ഐഎസ് ഭീകരവാദസംഘടനയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!