Wednesday, February 5, 2025
spot_img
More

    ആത്മാര്‍ത്ഥതയുണ്ടായിരിക്കുക, ക്രിസ്തുവിന്റെ വെളിച്ചം അനുഭവിക്കാം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: ക്രിസ്തുവിന്റെ വെളിച്ചം അനുഭവിക്കാന്‍ ആത്മാര്‍ത്ഥയുള്ളവരായിരിക്കണമെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അന്ധകാരം എന്നത് ഗൗരവതരമായ തെറ്റാണ്. സത്യമാണ് പ്രകാശമായിട്ടുള്ളത്. വിജാതീയര്‍ക്ക് പ്രകാശം ലഭിച്ചിട്ടുണ്ടായിരുന്നില്ല.

    എല്ലാ മനുഷ്യരെയുംപ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചമായിരുന്നു ക്രിസ്തു. വിജാതീയര്‍ക്ക് വെളിപാടിന്റെ പ്രകാശമായിരുന്നു ക്രിസ്തു. അതേ സമയം ഇസ്രായേലിന്റെ മഹിമയാണ് ക്രിസ്തു. എവിടെയായിരുന്നാലും ഏതു മതത്തില്‍ പെട്ടവരായാലും നമുക്ക് ആത്മാര്‍ത്ഥയുണ്ടായിരിക്കുക. അവിടെ ക്രിസ്തുവിന്റെ വെളിച്ചം കടന്നുവരും. എവിടെയെല്ലാം അന്ധകാരമുണ്ട്, ആരിലെല്ലാം അന്ധകാരമുണ്ട് എന്ന് നാം ആശങ്കപ്പെടേണ്ടതില്ല. മറിച്ച് നാം ആത്മാര്‍ത്ഥതയുള്ളവരാകുക. അവിടെ ക്രിസ്തുവിന്റെ വെളിച്ചം കടന്നുവരും.

    പിതാവ് പ്രകാശമായതുപോലെ പുത്രനും പ്രകാശമാണ്. പിതാവ് കാണപ്പെടുന്നത് പുത്രനിലാണ്. എന്നെകാണുന്നവന്‍ പിതാവിനെ കാണുന്നു എന്നാണല്ലോ വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നത്. നമ്മള്‍ പ്രകാശത്തിലാണോ എന്ന് തിരി്ച്ചറിയാന്‍ സാധിക്കുന്നത് നമ്മില്‍ സത്യമുണ്ടോ നീതിയുണ്ടോ എന്ന് വെളിപ്പെടുമ്പോള്‍ മാത്രമാണ്.

    ക്രിസ്തുവാണ് യഥാര്‍ത്ഥമായി ക്രിസ്ത്യാനിയില്‍ പ്രശോഭിക്കുന്നതെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!