കൊച്ചി: അഞ്ചു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെയും ആഭിമുഖ്യത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.