ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയുടെ വീടും വീട്ടിലെ മുഴുവന്‍സാധനങ്ങളും എന്‍ഐഎ കണ്ടുകെട്ടി. എന്നാല്‍ തീവ്രവാദവുമായി ബന്ധമുള്ളതോ വിലപിടിപ്പുള്ളതോ ആയ ഒന്നും കണ്ടെത്താനായിട്ടില്ല.
ജാര്‍ഖണ്ഡിലെ റാഞ്ചിക്കടുത്താണ് ഫാ. സ്റ്റാന്‍ സ്വാമി താമസിക്കുന്നത്. ഒരു ഇരുമ്പുമേശയും പഴയൊരു അലമാരയും മുന്നു പ്ലാസ്റ്റിക് കസേരകളും കനംകുറഞ്ഞ ഒരു കിടക്കയുമാണ് പോലീസ് പിടിച്ചെടുത്തത്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നാലുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഈശോസഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമി.
ഇദ്ദേഹത്തിന്റെ അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.