നൈജീരിയ: നൈജീരിയായില്‍ നിന്ന് കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി.ഞായറാഴ്ച രാത്രിയാണ് ഫാ. മാത്യു ദാജോയെ തട്ടിക്കൊണ്ടുപോയത്. സെന്റ് അന്തോണി കത്തോലിക്കാ ദേവാലയത്തിലെ വികാരിയായിരുന്ന അദ്ദേഹത്തെ തോക്കുധാരികളാണ് തട്ടിക്കൊണ്ടുപോയത്. വൈദികന്റെ സുരക്ഷിതമായ മോചനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അബൂജ ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ് കൈഗാമ അഭ്യര്‍ത്ഥിച്ചു.
കത്തോലിക്കരെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായിലെ പതിവ് സംഭവമാണ്. വൈദികരും സെമിനാരിക്കാരും മാത്രമല്ല അല്മായരും തട്ടിക്കൊണ്ടുപോകലിന് ഇരകളാകാറുണ്ട്.. തട്ടിക്കൊണ്ടുപോകലിന് ഇരയാക്കപ്പെടുന്നവര്‍ കൊല്ലപ്പെടുകയും ചെയ്യാറുണ്ട്. ഫുലാനി ഹെര്‍ഡ്‌സ്മാന്‍ ഉള്‍പ്പടെയുള്ള തീവ്രവാദിസംഘങ്ങളാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തുന്നത്.
ഒരു അമ്മയുടെ അഞ്ചുമക്കളെയും വിവാഹത്തിന് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന യുവതിയെയും തട്ടിക്കൊണ്ടുപോയത് കഴിഞ്ഞദിവസമായിരുന്നു. അവരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.