നൈജീരിയ: നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ വൈദികന് ഫാ. മാത്യു ഡാജോ മോചിതനായി. പത്തുദിവസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം മോചിതനായത്. സുരക്ഷിതമായ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും അബുജ ആര്‍ച്ച് ബിഷപ് ഇഗ്നേഷ്യസ് കൈഗാമ നന്ദി അറിയിച്ചു.
ദൈവത്തിന് നന്ദി. ഞങ്ങളുടെ രാജ്യത്ത് കൂടുതല്‍ സുരക്ഷിതത്വം ഉണ്ടാകാനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിത്യസഹായ മാതാവേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ആര്‍ച്ച് ബിഷപ് പറഞ്ഞു.
നവംബര്‍ 22 നാണ് ഫാ. മാത്യുവിനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സെന്റ് അന്തോണി കാത്തലിക് ചര്‍ച്ചിലെ വികാരിയായിരുന്നു ഫാ. മാത്യു.