വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടി കര്‍ദിനാള്‍ പെട്രോ പരോലിനെ സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രോസ്റ്ററേറ്റുമായി ബന്ധപ്പെട്ട ഓപ്പറേഷനു വേണ്ടിയാണ് ഇത്. 2013 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനം ചെയ്യുന്ന ഇദ്ദേഹം 2014 ലാണ് കര്‍ദിനാള്‍ ആയത്.
65 കാരനായ ഇദ്ദേഹത്തെ അഗോസ്റ്റിനോ ജെമിലി യൂണിവേഴ്‌സിറ്റി പോളി ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.