ലാഹോര്‍: അഞ്ചുമാസം മുമ്പ് മുസ്ലീം യുവാക്കള്‍ തട്ടിക്കൊണ്ടുപോകുകുയും പിന്നീട് അതിലൊരാള്‍ മതം മാറ്റി വിവാഹം ചെയ്യുകയും ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പോലീസ് മോചിപ്പിച്ചു. പന്ത്രണ്ടുവയസുകാരിയായ ഫാറ ഷാഹീന്‍ ആണ് മോചിതയായത്.
ഫാസിയാബാദ് ജില്ലാ കോടതിക്ക് മുമ്പാകെ ഹാജരാക്കിയ പെണ്‍കുട്ടിയെ പിന്നീട് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.
കാല്‍പാദത്തിലും കാലുകളിലും പെണ്‍കുട്ടിക്ക് മുറിവേറ്റിട്ടുണ്ട്. ഭയചകിതയായ പെണ്‍കുട്ടി തനിക്ക് നേരിട്ട പീഡനങ്ങളെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല. സോഷ്യല്‍ ആക്ടിവിസ്റ്റ് ലാല റോബിന്‍ ഡാനിയേല്‍ പറഞ്ഞു.
ജൂണ്‍ 25 നാണ് മൂന്നു മുസ്ലീം യുവാക്കള്‍ ഫാറയെ തട്ടിക്കൊണ്ടുപോയത്. 45 കാരനായ അഹമ്മദ് അലിയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി അവളെ വിവാഹം ചെയ്തത്.
മതന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്യുന്ന സംഭവത്തെക്കുറിച്ച് പഠിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.