വത്തിക്കാന്‍ സിറ്റി:: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്തവര്‍ഷം കസാക്ക്സ്ഥാന്‍ സന്ദര്‍ശിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അംബാസിഡര്‍ അലിബേക്ക് ബാക്കായേവ്. ഇഡബ്ലൂറ്റി എന്നിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപെടുത്തിയത്.
കൊറോണ സാഹചര്യം നിയന്ത്രണവിധേയമാകുമെങ്കില്‍ അടുത്തവര്‍ഷം പാപ്പ കസാക്ക്സ്ഥാന്‍ സന്ദര്‍ശിക്കും എന്ന കാര്യത്തില്‍ ഉയര്‍ന്ന പ്രതീക്ഷയാണുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഓഫ് ലീഡേഴ്‌സ് ഓഫ് വേള്‍ഡ് ആന്റ് ട്രെഡീഷനല്‍ റിലീജിയന്‍സിന്റെ ഏഴാമത് സമ്മേളനം 2021 ജൂണിലാണ് നടക്കുന്നത്.
ഈ സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഈ ആഴ്ച ആരംഭത്തിലാണ് പാപ്പ ഇറാക്ക് സന്ദര്‍ശിക്കുന്ന കാര്യം വത്തിക്കാന്‍ പ്രഖ്യാപിച്ചത്.തൊട്ടുപിന്നാലെയാണ് കസാക്ക്സ്ഥാന്‍ സന്ദര്‍ശനത്തിന്റെ സാധ്യത ഉയര്‍ന്നുവന്നിരിക്കുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാത്രമാണ് ഇതിന് മുമ്പ് കസാക്ക്സ്ഥാന്‍ സന്ദര്‍ശിച്ചിട്ടുളളത്.
ജോണ്‍ പോളിന്റെ സന്ദര്‍ശനത്തിന്‌റെ ഇരുപതാം വാര്‍ഷികം കൂടിയാണ് അടുത്തവര്‍ഷം.റഷ്യന്‍ ഓര്‍ത്തഡോക്‌സ് നേതാവ് പാത്രിയാര്‍ക്ക കിറിലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ 2021 ല്‍ കസാക്കിസ്ഥാനില്‍ കണ്ടുമുട്ടുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുണ്ടായിരുന്നു.