കോടതിയുടെ വിധിയെക്കുറിച്ചു പറയാനോ ഫാ. തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സ്‌റ്റെഫിയുടെയും ജീവിതവിശുദ്ധിയെക്കുറിച്ച് പറയുവാനോ അല്ല താന്‍ ഇവിടെ നില്ക്കുന്നതെന്ന ആമുഖത്തോടെയാണ് ഫാ. ജെയിംസ് മഞ്ഞാക്കല്‍ വീഡിയോ സന്ദേശം ആരംഭിക്കുന്നത്.
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സഹനങ്ങള്‍ ദൈവം അനുവദിക്കുന്നത്? നിശ്ചയമായും വളരെ വേദനാകരമായ അനുഭവമാണ് ഇത്. ഈ കോടതിവിധിയില്‍ കോട്ടയം അതിരൂപത മാത്രമല്ല കേരള സഭ മുഴുവനുമാണ് സങ്കടം അനുഭവിക്കുന്നത്. കോടതിവിധി നോക്കിയാണ് എല്ലാവരും വിശ്വസിക്കുന്നതെങ്കില്‍ ഒരു കാര്യം നാം മനസ്സിലാക്കണം ഇസ്രായേലിന്റെ ഉന്നതനീതിപീഠം, ഇന്നത്തെ ഭാഷയില്‍ സുപ്രീം കോടതിയാണ് യേശുവിനെ ഒരു കൊലയാളിയായി വിധിച്ചത്. കുരിശില്‍ തറച്ചുകൊന്നത്.
ആ കുറ്റവാളിയെയാണ് നാം വി്ശ്വസിക്കുന്നത്. ആ കുറ്റവാളിയിലൂടെയാണ് നമുക്ക് രക്ഷയുണ്ടായത്. ആ കുറ്റവാളിയെയാണ് നാം ഇന്ന് അനുഗമിക്കുന്നത്.
കര്‍ത്താവ് ഒരു ബലിയാട് ആകുകയായിരുന്നു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്ത് അത് രക്ഷയക്കായിസഹിച്ചു. ഈശോയോടൊപ്പം സഹിക്കാന്‍ ഇന്നും അനേകരെ അവിടുന്ന് ക്ഷണിക്കുന്നുണ്ട്. സഹനത്തോട് കൂടിനിന്ന് സഭയുടെ വിശുദ്ധിക്കായി പ്രയത്‌നിക്കാന്‍ ദൈവം സഹനത്തിനായി ദൈവം വിളിച്ചവരാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സ്‌റ്റെഫിയും. സഭയില്‍ വിശ്വസിക്കുന്ന എല്ലാവരും സഹിക്കുന്നു.
സാത്താന്റെ പുക പല സുഷിരങ്ങളിലൂടെ സഭയില് കടന്നൂകൂടിയെന്നത ് സത്യമാണ്. അതിന്റെ വിശുദ്ധീകരണത്തിനായി ദൈവം അനേകരെ ബലിയാടുകളാക്കുന്നു. അവരെ തിരഞ്ഞെടുത്ത് കുറ്റം ആരോപിക്കുന്നു. മന്ദമാരുതി കൊലക്കേസും തുടര്‍നടപടികളും നമുക്കുമുമ്പില്‍ ഉദാഹരണങ്ങളാണ്.
സത്യങ്ങള്‍ പറയുന്നത് പരിശുദ്ധാത്മാവാണ്. സത്യത്തിന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്. തന്റെ ജ്ഞാനത്തിലൂടെയാണ് പരിശുദ്ധാത്മാവ് സംസാരിക്കുന്നത്. പരിശുദ്ധാത്മാവിലൂടെയാണ് സത്യം വെളിവാകുന്നത്. അല്ലാതെ കോടതിവിധിയിലൂടെയല്ല.കോടതിവിധി ശരിയാണെന്നോ തെറ്റാണെന്നോ പറയാന്‍ ഞാനാളല്ല.
പക്ഷേ കോടതിവിധി നോക്കിയാണ് നാംക്രിസ്തുവില് വിശ്വസിക്കുന്നതെങ്കില്‍ നാം ക്രൈസ്തവരാണെന്ന് പറയാന്‍ കഴിയില്ല. കാരണം കോടതിയാണ് ക്രിസ്തുവിനെ വിധിച്ചത്.
കേരള സഭ റീത്തുഭേദമന്യേ ഇപ്പോള്‍ സഹിക്കുന്നുണ്ട്. അത് നന്മയ്ക്കുവേണ്ടിയാണ്. ഇനിയും ബലിയാടുകളാകാന്‍ എനിക്കും നിങ്ങള്‍ക്കും അവസരമുണ്ട്. പക്ഷേ തളരരുത്. നമുക്ക് ബലിയാടുകളാകാന്‍ കാത്തിരിക്കാം.
ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സ്‌റ്റെഫിയെയും ജീവപര്യന്തം തടവിന് വിധിച്ചതറിഞ്ഞ് പല ചെറുപ്പക്കാരും സഭ വിട്ടുപോകാന്‍ തോന്നുന്നു എന്ന് ഫോണ്‍ ചെയ്ത് അറിയിച്ചതിന്റെ വെളിച്ചത്തിലാണ് അച്ചന്‍ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അവര്‍ക്കുള്ള മറുപടിയായാണ് ഈ വീഡിയോ.