രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് കൂടുതല്‍ ഇടപെടണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്തണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

രാഷ്ട്രീയമായും സാമ്പത്തികമായും പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമുദായത്തിന് സഭയുടെ മുഴുവന്‍ സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ് കരുത്താകണം. ലോകം മുഴുവനുമുള്ള സമുദായാംഗങ്ങളെ കോര്‍ത്തിണക്കുന്ന പദ്ധതികള്‍ക്കും ശ്രമങ്ങള്‍ക്കും സഭയുടെ എല്ലാ പിന്തുണയുമുണ്ടാകും. കര്‍ദിനാള്‍ പറഞ്ഞു.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പുതവര്‍ഷ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍. പുതുവര്‍ഷത്തില്‍ പ്രത്യാശയോടെ എല്ലാവര്‍ക്കും മുന്നേറാന്‍ കഴിയട്ടെയെന്നും കര്‍ദിനാള്‍ ആശംസിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates