ബുള്ളറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ക്രൂശുരൂപം, അര്‍ജന്റീനയിലെ ഒമ്പതുവയസുകാരന്‍ രക്ഷപ്പെട്ട വാര്‍ത്ത വൈറലാകുന്നു

സാന്‍ മീഗല്‍: 2021 ലേക്ക് പ്രവേശിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് ആ സംഭവം നടന്നത്. ഒമ്പതുവയസുകാരന്റെ നെഞ്ചിന് നേരെ പാഞ്ഞുവന്ന വെടിയുണ്ട അവന്‍ കഴുത്തില്‍ അണിഞ്ഞിരുന്ന കുരിശുരൂപത്തില്‍ തുളച്ചുകയറി. ബാലനാകട്ടെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ടിസിയാനോ എന്ന 9 വയസുകാരനാണ് ഇപ്രകാരം രക്ഷപ്പെട്ടത്.

പിതാവ് സമ്മാനമായി നല്കിയതായിരുന്നു അവന് ആ മെറ്റല്‍ ക്രൂശുരൂപം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും വിദഗ്ദപരിശോധനയ്ക്ക് ശേഷം യാതൊരു പരിക്കും പറ്റിയിട്ടില്ലെന്ന് ഉറപ്പുവരുത്തി 48 മിനിറ്റിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തതായി പ്രാദേശികമാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുവര്‍ഷത്തിലെ അത്ഭുതം എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശദീകരിക്കുന്നത്.

വെടിയുണ്ട എങ്ങനെയാണ് കുരിശുരൂപത്തില്‍ തുളച്ചുകയറിയത് എന്നതിനെക്കുറിച്ച് വിശദീകരണങ്ങള്‍ നല്കിയിട്ടില്ല. എന്തായാലും കുരിശുരൂപം വെടിയുണ്ടയില്‍ നിന്ന് ബാലനെ രക്ഷിച്ച സംഭവം വലിയൊരു അത്ഭുതമായി മാറിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates