റോം: മലയാളിയും ഈശോസഭാംഗവുമായ ഫാ. ഹെന്‍ട്രി പട്ടരുമഠത്തിലിനെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷനിലെ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 57 കാരനായ ഇദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രഫസറായി 2013 മുതല്‍ സേവനം ചെയ്തുവരികയാണ്.
കെസിബിസി പുറത്തിറക്കിയ മലയാളം ബൈബിളിന്റെ റിവിഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു. 2008 മുതല്‍ 2010 വരെ കാലടി ജസ്യൂട്ട് റീജിയനല്‍തിയോളജി സെന്ററിന്റെ ഡയറക്ടറായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.