റോം: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഒമ്പതു കത്തോലിക്കാ മെത്രാന്മാര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു. ജനുവരി എട്ടിനും 15 നും ഇടയില്‍ മൂന്നു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മെത്രാന്മാരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നത്.
53 മുതല്‍ 91 വരെ പ്രായമുള്ള മെത്രാന്മാര്‍ ഇതില്‍ ഉള്‍പ്പെടും. ഇതില്‍ അഞ്ചു മെത്രാന്മാര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്.
നാലു മെത്രാന്മാര്‍ ഒരേ ദിവസം മരണമടഞ്ഞു. ഗ്ലാസ്‌ഗോയിലെ ആര്‍ച്ച് ബിഷപ് ഫിലിപ്പ് ടാര്‍ടാഗ്ലിയ സാംബിയായിലെ ബിഷപ് മോസസ്, ഇറ്റലിയിലെ ബിഷപ് മാരിയോ, ബ്രസീലിലെ കര്‍ദിനാള്‍ യൂസേബിയോ ഓസ്‌ക്കാര്‍ എന്നിവരാണ് ഒരേ ദിവസം മരണമടഞ്ഞവര്‍.