വാഷിംങ്ടണ്‍: മാര്‍ച്ച് ഫോര്‍ ലൈഫ് റാലി ആദ്യമായി റദ്ദാക്കി. 1974 ല്‍ ആരംഭിച്ച റാലി ചരിത്രത്തില്‍ ആദ്യമായിട്ടാണ് റദ്ദ് ചെയ്തിരിക്കുന്നത്. കോവിഡ് നിരക്ക് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയെ പ്രതിയാണ് റാലി റദ്ദാക്കിയത്.
ഇന്നലെയായിരുന്നു റാലി നടക്കേണ്ടിയിരുന്നത്. പകരമായി ജനുവരി 29 ന് വെര്‍ച്വല്‍ റാലി നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.