വ്യക്തിപരമായ അഭിപ്രായം പറയാം, സഭയുടെ നാമത്തില്‍ വെളിപാടുകളെന്ന നിലയില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് മാറിനില്ക്കണം: സീറോ മലബാര്‍ സിനഡ്

കാക്കനാട്: അഭയകേസിനോട് അനുബന്ധിച്ച് സ്വന്തം അഭിപ്രായം പറയാനുളള വ്യക്തികളുടെ സ്വാതന്ത്ര്യം മാനിക്കുമ്പോള്‍ തന്നെ സ്വകാര്യ വെളിപാടുകളെന്ന നിലയില്‍ സഭയുടെ നാമത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ സ്വയം മാറിനില്ക്കണമെന്ന് സീറോ മലബാര്‍ സഭാ സിനഡ്.

ഇത്തരം പ്രസ്താവനകളെ വിശ്വാസികളും പൊതുസമൂഹവും അവഗണിക്കണമെന്നും സിനഡ് അഭ്യര്‍ത്ഥിച്ചു. അഭയാകേസിലെ കോടതിവിധിയിലെ ചില നിരീക്ഷണങ്ങളെ ക്രൈസ്തവസഭയെ അധിക്ഷേപിക്കാനുള്ള മാര്‍ഗ്ഗമായി ചില മാധ്യമങ്ങളു പ്രസ്ഥാനങ്ങളും ദുരുപയോഗിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ടാണ് പത്രപ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

സിസ്റ്റര്‍ അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതുപോലും സഭയാണെന്ന സത്യം മറച്ചുവച്ചുകൊണ്ടാണ് ഈ അപവാദപ്രചരണം എന്നത് ദു:ഖകരമാണ്.

സഭയില്‍ സമര്‍പ്പിതജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മാവിനും അവരുടെ കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആരെക്കാളുമാഗ്രഹിക്കുന്നത് സഭയാണ്. പ്രസ്താവനയില്‍ പറയുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates