ആ വൈദികനും കൊല്ലപ്പെട്ടു, ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് കാണാതായ കത്തോലിക്കാ വൈദികന്‍ മരിച്ച നിലയില്‍

ബുര്‍ക്കിനോ ഫാസോ: ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ കത്തോലിക്കാ വൈദികന്‍ ഫാ. റോഡ്രിഗ്‌സ് സാനോനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഷപ് ലൂക്കാസ് കാല്‍ഫയാണ് ഇക്കാര്യം അറിയിച്ചത്.

ബാന്‍ഫോറയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സംരക്ഷിതവനത്തിലാണ് ജീവനറ്റ നിലയില്‍ അച്ചനെ കണ്ടെത്തിയതെന്ന് പത്രക്കുറിപ്പ് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അച്ചന്റെ ആത്മാവിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ് വ്യക്താക്കി. ബിഷപ്പിനെ കാണാന്‍ വേണ്ടി പുറപ്പെട്ടതായിരുന്നു ഫാ. റോഡ്രിഗ്‌സ.

എന്നാല്‍ എത്തിച്ചേരാത്തതിനെതുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് വൈദികനെ കാണാതായ വിവരം പുറംലോകം അറിയുന്നത്. അച്ചന്‍ സഞ്ചരിച്ചിരുന്ന വാഹനം പിന്നീട് കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates