അധികാരമേറ്റതിന് ശേഷം ആദ്യമായി ബൈഡന്‍ വിശുദ്ധ കുര്‍ബാനയ്ക്കായി ദേവാലയത്തില്‍

വാഷിംങ്ടണ്‍ ഡിസി: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ഇന്നലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി സകുടുംബം എത്തി. ഹോളി ട്രിനിറ്റി കത്തോലിക്കാ ദേവാലയത്തിലാണ് ബൈഡന്‍ എത്തിയത്.

വൈറ്റ് ഹൗസില്‍ നിന്ന് കുറച്ചുദൂരം മാത്രമേ ഇവിടേയ്ക്കുള്ളൂ. അമേരിക്കയുടെ ആദ്യത്തെ കത്തോലിക്കാ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയും ഇവിടെയാണ് വിശുദ്ധകുര്‍ബാനയ്ക്കായി എത്തിയിരുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കാ പ്രസിഡന്റാണ് ജോ ബൈഡന്‍. മകനും കൊച്ചുമക്കളും ബൈഡന് ഒപ്പമുണ്ടായിരുന്നു. തുടര്‍ച്ചയായി അദ്ദേഹം ഇവിടെ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധി്ക്കാനായി എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.

സ്ഥാനാരോഹണം നടന്ന ബുധനാഴ്ച ബൈഡന്‍ സകുടുംബം സെന്റ് മാത്യു ദ അപ്പസ്‌തോല്‍ കത്തീഡ്രലില്‍ പ്രാര്‍ത്ഥിക്കാനായി എത്തിയിരുന്നു. കെന്നഡിയുടെ സംസ്‌കാരശുശ്രൂഷ നടന്നത് ഇവിടെ വച്ചായിരുന്നു.

ഇതേ സമയം അബോര്‍ഷന് അനുകൂലമായി അഭിപ്രായപ്രകടനം നടത്തിയ ജോ ബൈഡനെ കത്തോലിക്കാ മെത്രാന്‍ സമിതി ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുമുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates