വിശുദ്ധ കുര്‍ബാന സഭയുടെ ജീവശക്തി: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാനയാണ് സഭയുടെ ജീവശക്തിയെന്ന് ലെയോ പതിനാലാമന്‍ പാപ്പ. വിശ്വാസജീവിതത്തിന്റെ കേന്ദ്രവും വിശുദ്ധ കുര്‍ബാന തന്നെ. ദിവ്യകാരുണ്യനാഥനോടുളള സ്‌നേഹത്തിലും അടുപ്പത്തിലും ആഴപ്പെട്ട വിശ്വാസനവീകരണം നടത്തണം.

അമേരിക്കയില്‍ നടന്ന ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിന്റെ സമാപനസമ്മേളനത്തിന് നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

കുടുംബങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യകേന്ദ്രീകൃതമായ വിശ്വാസജീവിതം വളര്‍ത്തിയെടുക്കണം സഭയുടെ വിദ്യാഭ്യാസ ആരോഗ്യസാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷപ്രഘോഷണ ദൗത്യത്തിനും ദിവ്യകാരുണ്യത്തില്‍ നിന്നാണ് ശക്തി ലഭിക്കുന്നത് പാപ്പ വ്യക്തമാക്കി. സുവിശേഷപ്രഘോഷണം ശക്തമായി തുടരേണ്ടതിനുള്ള സഭയുടെ ഉത്തരവാദിത്തവും പാപ്പ പ്രത്യേകം എടുത്തുപറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates