മനില: കത്തോലിക്കാ പുരോഹിതരുടെ സേവനങ്ങള്‍ക്കുള്ള സ്‌റ്റെപ്പന്‍ഡ് റദ്ദാക്കിക്കൊണ്ട് ഫിലിപ്പൈന്‍സിലെ കത്തോലിക്കാ മെത്രാന്മാര്‍ പാസ്റ്ററല്‍ സ്റ്റേറ്റ്‌മെന്റ് പുറപ്പെടുവിച്ചു. വിശുദ്ധ കുര്‍ബാന, വിവാഹം പോലെയുള്ള കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിന് വൈദികര്‍ക്ക് നല്കി വന്നിരുന്ന വേതനമാണ് ഇതനുസരിച്ച് റദ്ദ് ചെയ്തിരിക്കുന്നത്.
ഫിലിപ്പൈന്‍സിലെ ഭൂരിപക്ഷ രൂപതകളും ദേവാലയശുശ്രൂഷകള്‍ സൗജന്യമായിട്ടാണ് നല്കിവരുന്നത്. എങ്കിലും ജനുവരി 28 ന് ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയാണ് ഇക്കാര്യം മെത്രാന്‍സംഘം അറിയിച്ചിരിക്കുന്നത്..
ദരിദ്രരെ സേവിക്കുകയുംസ്‌നേഹിക്കുകയും ചെയ്യുക എന്നതാണ് തിരുവചനങ്ങളിലൂടെ ഓര്‍മ്മിപ്പിക്കുന്നതെന്നും സഭയുടെ വിളിയെന്നത് അതാണെന്നുംപ്രസ്താവനയില്‍ പറയുന്നു.