മതാധ്യാപകര്‍ രക്ഷാകര ചരിത്രത്തിന്റെ സൂക്ഷിപ്പുകാര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മതാധ്യാപകര്‍ രക്ഷാകര ചരിത്രത്തിന്റെ സൂക്ഷിപ്പുകാരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ മതാധ്യാപകരെ അഭിസംബോധന ചെയ്തുകൊണ്ട് ദേശീയ മെത്രാന്‍ സമിതി ഓഫീസിലേക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

മതബോധനത്തിന്റെ പ്രഥമ പ്രായോജികരും സുവിശേഷത്തിന്റെ സന്ദേശവാഹകരുമാണ് മതാധ്യാപകര്‍, ഏറെ ത്യാഗപൂര്‍വ്വം തന്നെ ആദ്യ ദിവ്യകാരുണ്യ സ്വീകരണത്തിനായി തന്നെ ഒരുക്കിയ അധ്യാപകരെ ഓര്‍മ്മിച്ചുകൊണ്ട് സുവിശേഷത്തിന് നിസ്വാര്‍ത്ഥസാക്ഷികളായി തങ്ങളെ തന്നെ ക്രിസ്തുവുമായുള്ള കൂടീക്കാഴ്ചയ്ക്കായി ധാരാളം യുവതീയുവാക്കളെ സമര്‍പ്പിച്ചവരാണവര്‍ എന്നും പാപ്പ പറഞ്ഞു.

കുട്ടികളില്‍ ദൈവികസ്മരണ ഉണര്‍ത്തുകയും അത് അവരില്‍ നിലനിര്‍ത്തുകയും ചെയ്യുന്നവരാണ് മതാധ്യാപകര്‍. മതബോധനത്തിന്റെ സത്ത സുവിശേഷം തന്നെയാണ്. മതബോധനവുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ ജീവിതയാത്രയുടെ ശൈലി തികച്ചും വ്യക്തിഗതവും അതിനാല്‍ തന്നെ പരസ്പരം വ്യത്യസ്തവുമാണ്.

ആദ്യമായി ധാര്‍മ്മികവും മതപരവുമായ കടപ്പാടിനെക്കാള്‍ ദൈവത്തിന്റെ രക്ഷാകര സ്‌നേഹത്തിന്റെ പ്രഘോഷകരായി മതാധ്യാപകര്‍ മാറണമെന്നും പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates