സഭയിലെ കൂട്ടായ്മ എന്നത് കടുംപിടുത്തമല്ല: മാര്‍പാപ്പ.

വത്തിക്കാന്‍ സിറ്റി സഭയിലെ കൂട്ടായ്മ എന്നത് സ്വന്തം നിലപാടുകളിലെ കടുംപിടുത്തം അല്ലെന്ന് മാര്‍പാപ്പ. എല്ലാവരുടെയും ഹൃദയങ്ങളില്‍ സത്യത്തിന്റെ സംഗമസ്ഥാനങ്ങള്‍ കണ്ടെത്തിക്കൊണ്ടും സത്യത്തിന്റെ പ്രകാശത്തില്‍ പരസ്പര വളര്‍ച്ചയ്ക്കുള്ള ഉപകരണങ്ങളായി മാറിക്കൊണ്ടുമാണ് കൂട്ടായ്മ സ്ഥാപിക്കേണ്ടത്. വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാള്‍ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്കുകയായിരുന്നു പാപ്പ.

അപരന്റെ ശബ്ദം ശ്രവിക്കുക, ആത്മീയ പ്രചോദനങ്ങള്‍ തിരിച്ചറിയുക, വഴികാട്ടുക, തെറ്റുകള്‍ തിരുത്തുക, പഠിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, സഹോദരങ്ങളെ കൂടെ നടത്തുക, അങ്ങനെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് വഴങ്ങിക്കൊണ്ട് എല്ലാവരും പരസ്പരവും, ലോകത്തിന്റെ മുഴുവന്‍ രക്ഷയ്ക്കുമായി സഹകരിക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

അന്ത്യ അത്താഴ വേളയില്‍ യേശു പ്രാര്‍ത്ഥിച്ചതുപോലെ, സഭ മുഴുവന്‍ ഏകമനസ്സോടെ മുന്നേറാന്‍ വിശുദ്ധ പത്രോസ്പൗലോസ് ശ്ലീഹന്മാരുടെ സഹായവും പാപ്പാ അഭ്യര്‍ത്ഥിച്ചു. തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മെത്രാപ്പോലീത്താമാര്‍ക്ക പാപ്പ പാലിയം കൈമാറി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates