സീറോ മലബാര്‍ വിഷന്‍; സീറോ മലബാര്‍ സഭയ്ക്ക് ഇനി മുതല്‍ ഔദ്യോഗിക വാര്‍ത്താപത്രം

കൊച്ചി: സീറോ മലബാര്‍ സഭാംഗങ്ങളെ കൂടുതല്‍ ഐക്യത്തിലേക്ക് നയിക്കുന്നതിനും സഭയുടെ അജപാലനപരവും പ്രേഷിതപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാലോചിതമായ ദിശാമുഖം നല്കുന്നതിനുമായി സീറോ മലബാര്‍ സഭ ഔദ്യോഗികമായി വാര്‍ത്താപത്രത്തിന് തുടക്കം കുറിച്ചു. സീറോ മലബാര്‍ വിഷന്‍ എന്നാണ് പുതിയ പത്രത്തിന്റെ പേര്.

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ വച്ച് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് ആദ്യ കോപ്പി നല്കി പ്രകാശനം നിര്‍വഹിച്ചു.

മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കുന്ന പത്രം മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരമാണ് ആരംഭിച്ചിരിക്കുന്നത്. എല്ലാ മാസവും വാര്‍ത്താപത്രം ഓണ്‍ലൈനില്‍ ലഭ്യമാകും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates