ഇഡോനേഷ്യ: കോണ്‍വെന്റിന് തീപിടിച്ച് ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീ മരണമടഞ്ഞു. ഫ്‌ളോറസിലെ കത്തോലിക്കാ കോണ്‍വെന്റിലുണ്ടായ തീപിടുത്തത്തില്‍ സിസ്റ്റര്‍ മരിയ സക്കരിയ ടൂക്കിനെം ആണ് മരണമടഞ്ഞത്. 53 വയസായിരുന്നു.
ഇന്നലെ വെളുപ്പിനായിരുന്നു സംഭവം. രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സിസ്റ്റര്‍ ഹിഡെല്‍ഗാര്‍ഡിസ് പറഞ്ഞു. അടുക്കളയോട് ചേര്‍ന്നുള്ള മുറിയിലാണ് താന്‍ കിടന്നിരുന്നതെന്നും സിസ്റ്റര്‍ മരിയ മറ്റൊരു മുറിയിലായിരുന്നുവെന്നും സിസ്റ്റര്‍ പറഞ്ഞു. ശബ്ദം കേട്ടു ഉറക്കമുണര്‍ന്ന താന്‍ സിസ്റ്ററുടെ മുറിയില്‍ തീപിടുത്തമുണ്ടായത് അറിഞ്ഞ് പേടിച്ചുപോയെന്നും സിസ്റ്റര്‍ ഹിഡെല്‍ഗാര്‍ഡിസ് അറിയിച്ചു.
ആകെ മൂന്നു കന്യാസ്ത്രീകളാണ് കോണ്‍വെന്റിലുണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം അറിയില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.