കൊലപാതകത്തെ ന്യായീകരിക്കാന്‍ ദൈവത്തിന്റെ നാമം ഉപയോഗിക്കാന്‍ കഴിയില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

ബാഗ്ദാദ്: കൊലപാതകത്തെ ന്യായീകരിക്കാന്‍ ദൈവത്തിന്റെ നാമം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാക്ക് സന്ദര്‍ശന വേളയിലെ ആദ്യ പൊതുപ്രഭാഷണത്തില്‍ ഇറാക്ക് ഗവണ്‍മെന്റ് അധികാരികള്‍ക്ക് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ഇറാക്കിലെ സാധാരണജനങ്ങള്‍ക്ക് സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാന്‍ അക്രമവും തീവ്രവാദവും അവസാനിപ്പിക്കണം. മതം അതിന്റെ സ്വഭാവത്തില്‍ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് ശുശ്രൂഷ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ദൈവത്തിന്റെ പേരു പറഞ്ഞ് കൊലപാതകം, പലായനം, തീവ്രവാദം, അടിച്ചമര്‍ത്തല്‍ എന്നിവയെ ന്യായീകരിക്കരുത്.

വൈരുധ്യം എന്ന് പറയുന്നത് ദൈവം എല്ലാ മനുഷ്യരെയും തുല്യപദവിയിലും അവകാശത്തോടും കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്‌നേഹത്തിന്റെ മൂല്യം പ്രസരിപ്പിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിന്റെ നാമത്തില്‍ സമാധാനത്തിന്റെ തീര്‍ത്ഥാടനമായിട്ടാണ് താന്‍ ഇവിടേക്ക് വന്നിരിക്കുന്നതെന്നും പാപ്പ പറഞ്ഞു.

ഇറാക്ക് പ്രസിഡന്റ് ഉള്‍പ്പടെ 150 പേര്‍ പ്രസിഡന്റ് പാലസില്‍ നടന്ന ഈ സമ്മേളനത്തില്‍ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates